ഡൽഹി: അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങൾ മറക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1975 മുതൽ 1977 വരെ നീണ്ടു നിന്ന അടിയന്തരാവസ്ഥയുടെ 46ആം വാർഷികത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസ് ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി മെതിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങൾ മുഴുവൻ നശിപ്പിക്കപ്പെട്ടു. ഇന്ത്യയുടെ ജനാധിപത്യ ബോധം ശക്തിപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാനും ഈ അവസരത്തിൽ നമുക്ക് പ്രതിജ്ഞ ചെയ്യാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കാൻ അടിയന്തരാവസ്ഥയുടെ നാളുകളിൽ ശക്തിയുക്തം പോരാടിയ മഹാത്മാക്കളെ ഈ സന്ദർഭത്തിൽ അനുസ്മരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.











