ബീജിംഗ്: ചൈനയിലെ ആയോധനാഭ്യാസ പരിശീലന കേന്ദ്രത്തിൽ അഗ്നിബാധ. 18 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഹെനാൻ പ്രവിശ്യയിലാണ് സംഭവം.
സ്ഥാപനത്തിൽ താമസിച്ച് അധ്യയനം നടത്തുന്ന കുട്ടികളാണ് അപകടത്തിൽ പെട്ടത്. 7 വയസ്സിനും 16 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് ഇവരിലധികവും.തീപിടുത്തം ഉണ്ടാകുന്ന സമയത്ത് സ്ഥാപനത്തിൽ 34 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പരിക്കേറ്റ കുട്ടികളിൽ നാല് പേരുടെ നില ഗുരുതരമാണ്. സംഭവത്തെ തുടർന്ന് സ്ഥാപനത്തിന്റെ മാനേജരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പരമ്പരാഗത ചൈനീസ് ആയോധന കലകളുടെ കേന്ദ്രം എന്നാണ് ഹെനാൻ അറിയപ്പെടുന്നത്. ഇവിടെ നിരവധി കുംഗ് ഫു അക്കാഡമികളും ഉണ്ട്. പ്രശസ്തമായ ഷാവോലിൻ മാർഷ്യൽ ആർട്സ് സ്കൂൾ ഇവിടെയാണ്.
Discussion about this post