ബാംഗ്ലൂര്‍: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 30 ലേക്കാണ് മാറ്റിയത്. വെള്ളിയാഴ്ച്ച രാവിലെ കേസ് പരിഗണിക്കാന്‍ എടുത്തപ്പോള്‍ വിശദമായ വാദം കേള്‍ക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് കോടതി ആവശ്യപ്പെടുകയായിരുന്നു.
വെള്ളിയാഴ്ച്ച കൂടുതല്‍ കേസുകളില്‍ വാദം നടക്കുന്നതിനാല്‍ സമയം ലഭിക്കില്ലെന്നും മാറ്റി വെയ്ക്കാമെന്നും കോടതി പറയുകയായിരുന്നു. എന്നാല്‍ വാദിക്കാന്‍ അരമണിക്കൂര്‍ മതിയെന്ന് ബിനീഷിന് വേണ്ടി ഹാജരായ അഭിഭാഷകന് പറഞ്ഞു.
എന്നാല്‍ കേസ് മാറ്റി വെയ്ക്കുന്നത് ആയിരിക്കും ഉചിതമെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറലും പറഞ്ഞു.
Discussion about this post