ഡൽഹി: നിസാമുദ്ദീൻ- ഗോവ രാജധാനി എക്സ്പ്രസ് പാളം തെറ്റി. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തുരങ്കത്തിൽ വെച്ചായിരുന്നു ട്രെയിൻ പാളം തെറ്റിയത്. സംഭവത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.
പുലർച്ചെ 4.15നായിരുന്നു അപകടം. മുംബൈയിൽ നിന്നും ഏകദേശം 325 കിലോമീറ്റർ അകലെ വെച്ചായിരുന്നു ട്രെയിൻ പാളം തെറ്റിയത്. ഡൽഹിയിലെ ഹസ്രത് നിസാമുദ്ദീൻ റെയിൽവെ സ്റ്റേഷനിൽ നിന്നും ഗോവയിലെ മഡ്ഗാവിലേക്ക് പോകുന്ന ട്രെയിനായിരുന്നു.
തുരങ്കത്തിനുള്ളിലെ പാറക്കഷണത്തിൽ തട്ടിയാണ് അപകടമുണ്ടായത്. 8.18ഓടെ തടസ്സം നീക്കി, 8.45 ഓടെ ട്രെയിൻ യാത്ര പുനരാരംഭിച്ചതായാണ് വിവരം.










