ഡൽഹി: സാധാരണക്കാർക്ക് ആശ്വാസമായി രാജ്യത്ത് എണ്ണവില കുറഞ്ഞേക്കും. കേന്ദ്ര സർക്കാർ നികുതി കുറയ്ക്കാൻ തീരുമാനിച്ചതോടെയാണ് ഇത്. പാമോയിലിന്റെ തീരുവ വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു.
അസംസ്‌കൃത പാമോയിലിന്റെ തീരുവയില്‍ അഞ്ചുശതമാനത്തിന്റെ കുറവാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തിയത്. രാജ്യാന്തരവിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറവാണ്. കഴിഞ്ഞ ഒരുമാസമായി ശുദ്ധീകരിച്ച പാമോയിലിന്റെ വിലയും കുറയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
എന്നാല്‍ ആഭ്യന്തരവിപണിയില്‍ ശുദ്ധീകരിച്ച പാമോയിലിന്റെയും അസംസ്‌കൃത ഭക്ഷ്യ എണ്ണയുടെയും വില ഉയര്‍ന്ന നിലയിലാണ്. ഈ പശ്ചാത്തലത്തിലാണ് തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമായാണ് തീരുവ കുറച്ചത്. ജൂണ്‍ 30ന് ഇത് പ്രാബല്യത്തില്‍ വന്നു. തീരുവ കുറച്ചോടെ അസംസ്‌കൃത പാമോയിലിന്റെ നികുതിനിരക്ക് 30.25 ശതമാനമായി കുറയും.
ഇതോടെ വെളിച്ചെണ്ണ വിലയും കുറയാനാണ് സാദ്ധ്യത.









