തിരുവനന്തപുരം : സംസ്ഥാന പോലീസ് മേധാവിയായതിനു ശേഷമുള്ള ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്ന് ഡിജിപി അനില്‍കാന്ത് പറഞ്ഞു.
സ്ത്രീ സുരക്ഷയില്‍ എന്‍ ജി ഒമാരുടെ സഹായം തേടുമെന്നും, സ്ത്രീധനം അടക്കമുള്ള വിഷയങ്ങളില്‍ കടുത്ത നടപടിയെടുക്കുമെന്നും പറഞ്ഞ അദ്ദേഹം സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും, ഗാര്‍ഹിക പീഡന പരാതികളില്‍ നടപടി ശക്തമാക്കുമെന്നും വ്യക്തമാക്കി.
വാഹനം ഓടിക്കുമ്പോൾ ബ്ലൂടൂത്ത് സംസാരം കുറ്റകരമാണെന്നും അങ്ങനെയുള്ളവര്‍ക്കെതിരെ കര്‍ശന നടപടിക്ക് ട്രാഫിക്ക് പോലീസ് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകല്‍ പ്രത്യേക പരിഗണ നല്‍കി അന്വേഷിക്കുമെന്നും ഡിജിപി പറഞ്ഞു












