ഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ മന്ത്രിസഭാ പുന:സംഘടന നാളെയുണ്ടാകുമെന്ന് സൂചന. പുതിയ മന്ത്രിമാരുടെ പട്ടിക ഉടന്‍ പുറത്തുവരും. അതിനുപിന്നാലെ നാളെ വൈകുന്നേരത്തോടെ സത്യപ്രതിജ്ഞയുമുണ്ടാകുമെന്നാണ് വിവരം. മന്ത്രിസഭാ അഴിച്ചുപണിക്ക് മുന്നോടിയായി കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ടിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചു.
അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, ബംഗാള്‍ എം പിമാരായ ശാന്തനു ഠാക്കൂര്‍, നിസിത് പ്രമാണിക്, ജെ ഡി യു നേതാവ് ആര്‍ സി പി സിംഗ് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദി എന്നിവര്‍ മന്ത്രിസ്ഥാനം ഏകദേശം ഉറപ്പിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്‌ക്ക് തയ്യാറെടുത്ത് ഇവരില്‍ പലരും ഡല്‍ഹിയിലെത്തി. ഇന്ന് വൈകുന്നേരത്തോടെ ജ്യോതിരാദിത്യ സിന്ധ്യ തലസ്ഥാനത്തെത്തും.
മഹാരാഷ്ട്രയിലെ ബി ജെ പി നേതാവും എം പിയുമായ നാരായണ്‍ റാണെയും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇദ്ദേഹവും മോദി മന്ത്രിസഭയില്‍ അംഗമായേക്കും. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേക്കേറിയ നേതാവാണ് കൊങ്കണ്‍ മേഖലയില്‍ നിന്നുള്ള നാരായണ്‍ റാണെ.
Discussion about this post