കൊച്ചി: ബിവറേജസിനു മുന്നിലെ ആൾക്കൂട്ടത്തിനെതിരെ വിമർശനവുമായി ഹൈക്കോടതി. വിഷയത്തിൽ സർക്കാരിനെ ഹൈക്കോടതി ശകാരിച്ചു. കല്യാണത്തിന് 20 പേരും ബിവറേജിന് മുന്നിൽ 500 പേരും എന്നാണ് കോടതി ശകാരിച്ചത്.സർക്കാരിന് വരുമാനം മാത്രമാണ് ലക്ഷ്യമെന്നും കോടതി വിമർശിച്ചു.
സംസ്ഥാനത്തെ ബിവറേജസിനു മുന്നിൽ നീണ്ട ക്യൂവാണ് കാണപ്പെടുന്നത്. രോഗവ്യാപനം തടയാനായി സർക്കാർ നിർദ്ദേശിക്കുന്ന ഒരു നിയന്ത്രണവും ബീവറേജസിനു മുന്നിൽ പാലിക്കുന്ന. ഒരു സാമൂഹിക അകലവും പാലിക്കാതെയാണ് ആളുകൾ ക്യൂവിൽ തള്ളി നിൽക്കുന്നത്.ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് വേണ്ടപ്പെട്ടവർ ചിന്തിക്കുന്നില്ലെന്നും വരുമാനം മാത്രമാണ് ലക്ഷ്യമിടുന്നത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
മദ്യവിൽപ്പന ബെവ്കോയുടെ കുത്തകയായിരുന്നിട്ടു കൂടി അടിസ്ഥാന സൗകര്യങ്ങൾ ബെവ്കോ ഒരുക്കുന്നില്ല. സംസ്ഥാനത്തെ മുഴുവൻ ബിവറേജസിന് മുന്നിലെയും തിരക്ക് നിയന്ത്രിക്കാൻ നടപടിയുണ്ടാകണമെന്നും കോടതി ആവശ്യപ്പെട്ടു. ബെവ്കോ കോടതിയലക്ഷ്യ കേസ് പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.












