തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഡല്‍ഹിയിലേക്ക്. കോവിഡ് തീര്‍ത്ത പ്രതിസന്ധി വിവരങ്ങള്‍ അറിയിക്കാനും സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പിന്തുണ തേടി പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുകയാണ് സന്ദര്‍ശന ലക്ഷ്യം.
നാളെ ഉച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി ഡല്‍ഹിക്ക് തിരിക്കുക. രണ്ടാമത് അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയേ സന്ദര്‍ശിക്കുവാൻ പോകുന്നത്. കെ റെയില്‍ ഉള്‍പ്പടെയുള്ള വികസന വിഷയങ്ങളും കോവിഡില്‍ സംസ്ഥാനത്തിന് വാക്സീന്‍ ഉള്‍പ്പടെയുള്ള കൂടുതല്‍ സഹായങ്ങളും ചര്‍ച്ച ചെയ്യുകയാണ് സന്ദര്‍ശന ലക്ഷ്യം. എം.പി ജോണ്‍ ബ്രിട്ടാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും.








