ലഡാക്ക്: ലഡാക്കിലെ ഡെംചോക്കില്‍ ചൈനീസ് കടന്നുകയറ്റം. ദലൈ ലാമയുടെ ജന്മദിനാഘോഷത്തിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ചൈനീസ് കടന്നുകയറ്റമുണ്ടായത്. അഞ്ച് വാഹനങ്ങളിലായി ഇന്‍ഡസ് നദി കടന്നെത്തിയ ചൈനീസ് സൈനികരും പൗരന്‍മാരും ഏകദേശം മുപ്പത് മിനിറ്റോളം അവിടെ ചെലവഴിച്ചു.
ലഡാക്കിന് മുപ്പത് കിലോമീറ്റര്‍ തെക്ക് കിഴക്കായി ഡോളി ടാഗോയില്‍ ജൂലൈ ആറിനായിരുന്നു കടന്നുകയറ്റം. ചൈനീസ് ബാനറും പതാകയും പ്രദര്ശിപ്പിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ഈ വിഷയത്തില്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.
എല്ലാ വര്‍ഷവും ദലൈ ലാമയുടെ ജന്മദിനാഘോഷ സമയത്ത് ചൈനീസ് കടന്നുകയറ്റം ഉണ്ടാകാറുണ്ട്. ജന്മദിനാഘോഷങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന നിലയ്ക്കാണ് കടന്നുകയറ്റം. ഈ മേഖലയില്‍ നേരത്തെ തന്നെ ഇന്ത്യയും ചൈനയും മുഖാമുഖം എത്തുകയും ഇന്ത്യയുടെ പട്രോളിങ് ചൈന തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു.
Discussion about this post