പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകന് മന്മീത് സിംഗിന് ദാരുണാന്ത്യം
അമൃത്സര്‍: ഹിമാചല്‍ പ്രദേശിലെ പ്രളയത്തില്‍ പഞ്ചാബി സൂഫി ഗായകനും സെയ്ന് സഹോദരന്മാരില് ഒരാളുമായ ഗായകന് മന്മീത് സിംഗിന് ദാരുണാന്ത്യം. കങ്കര ജില്ലയിലെ കരേരി തടാകത്തില്‍ വീണാണ് അപകടം സംഭവിച്ചത്. കനത്തമഴക്കിടെ മന്മീത് കാല്‍വഴുതി തടാകത്തില്‍ വീഴുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
കുറച്ചു ദിവസം മുമ്പാണ് മന്മീതും സുഹൃത്തുക്കളും ധര്‍മശാലയിലെത്തിയത്. തിങ്കളാഴ്ച സംഘം കരേരിയിലെത്തുകയായിരുന്നു. തടാകത്തിൽനിന്ന് 25 കിലോമീറ്റർ അകലെയാണ് ഇവിടം. ഒരു ദിവസം നീണ്ട തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച കരേരി തടാകത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെടുത്തു. പ്രദേശവാസികളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്.
വിവരം അറിഞ്ഞ് മന്മീതിന്റെ കുടുംബം സംഭവ സ്ഥലത്ത് എത്തിയിരുന്നു. ധര്‍മശാലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയ ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു.
Discussion about this post