ഒരാളുടെ ജീവൻ രക്ഷിക്കാനല്ലേ, എനിക്ക് ഒന്നും സംഭവിക്കില്ല…” സുഹൃത്തിന്റെ അച്ഛന്റെ ജീവനുവേണ്ടി മരണപ്പാച്ചിൽ നടത്തിയപ്പോൾ തിരുവനന്തപുരം സ്വദേശിയായ രഞ്ജു തന്റെ കുടുംബത്തോട് പറഞ്ഞ വാക്കുകളാണിത്. എന്നാൽ ആ വലിയ മനസ്സിന് വിധി കാത്തുവെച്ചത് ദുരന്തത്തിന്റെ നിഴലുകളായിരുന്നു. മറ്റൊരാൾക്ക് ആയുസ്സ് പകുത്തുനൽകി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും, രഞ്ജു ഇന്ന് നാലു ചുവരുകൾക്കുള്ളിൽ ചലനമറ്റ ശരീരവുമായി ജീവച്ഛവമായി കഴിയുകയാണ്.
ഗൾഫിൽ നല്ല ജോലിയിലായിരുന്ന രഞ്ജു നാട്ടിലെത്തിയപ്പോഴാണ് സുഹൃത്തിന്റെ പിതാവിന് കരൾ രോഗം ഗുരുതരമാണെന്ന് അറിയുന്നത്. കുടുംബവും സഹോദരിമാരും എതിർത്തിട്ടും, ഒരു മനുഷ്യജീവൻ രക്ഷിക്കണമെന്ന ഒറ്റ നിർബന്ധത്തിൽ അദ്ദേഹം സ്വന്തം കരൾ പകുത്തുനൽകാൻ തയ്യാറായി. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രഞ്ജുവിന്റെ ശരീരം മുഴുവൻ തളർന്ന് കിടപ്പിലായി. സംസാരിക്കാനുള്ള ശേഷിയും ക്രമേണ നഷ്ടപ്പെട്ടു. നിർഭാഗ്യവശാൽ പിന്നീട് ന്യുമോണിയ ബാധിച്ചതോടെ അവസ്ഥ കൂടുതൽ ദയനീയമായി.
സ്വന്തം ജീവിതവും ആയുസ്സും പകുത്തു നൽകിയെങ്കിലും, അതിനുശേഷം ആ കുടുംബം നേരിട്ടത് കടുത്ത അവഗണനയാണ്. കരൾ സ്വീകരിച്ചയാളുടെ കുടുംബം പിന്നീട് ഇവരെ തിരിഞ്ഞുനോക്കിയില്ലെന്ന് രഞ്ജുവിന്റെ സഹോദരി രശ്മി വ്യക്തമാക്കുന്നു. ഫോൺ വിളിച്ചാൽ എടുക്കാതായി, താമസിച്ചിരുന്ന വീടുപോലും പൂട്ടി അവർ എങ്ങോട്ടോ മാറിപ്പോയി.
ചികിത്സയ്ക്കായി കുടുംബത്തിന് സ്വന്തം സമ്പാദ്യവും ആറ്റിങ്ങലിലെ വീടും വസ്തുവകകളും വിറ്റഴിക്കേണ്ടി വന്നു. ഇതുവരെ ഒരു കോടി 65 ലക്ഷത്തിലധികം രൂപയാണ് ചികിത്സയ്ക്കായി ചിലവായത്. നിലവിൽ കൊച്ചി ഇടപ്പള്ളിയിലെ ഒരു വാടകവീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. മാസംതോറും പ്രത്യേക ഭക്ഷണത്തിനും മരുന്നുകൾക്കും ഫിസിയോതെറാപ്പിക്കുമായി ലക്ഷക്കണക്കിന് രൂപ ഇപ്പോഴും ആവശ്യമാണ്.
പ്രതീക്ഷ കൈവിടാതെ രഞ്ജിഷിനെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ പോരാടുകയാണ് അദ്ദേഹത്തിന്റെ കുടുംബം. ഇപ്പോൾ Ryles ട്യൂബ് ന്റെ സഹായത്തോടെയാണ് രഞ്ജു ദിവസങ്ങൾ തള്ളി നീക്കുന്നത്. നല്ല രീതിയിൽ കഴിഞ്ഞിരുന്ന ഒരു കുടുംബം ഇന്ന് ആളുകളോട് യാചിക്കുന്നത് രോഗിയായ സഹോദരന് Ryles ട്യൂബ് വഴി നല്കാൻ ഉള്ള Peptamen എന്ന ഫുഡിന് വേണ്ടിയാണ്. ഒരു ദിവസം ഒരു ബോട്ടിൽ ഫുഡ് വേണം. മറ്റൊന്നും നൽകാൻ കഴിയില്ല. ഭാരിച്ച തുകയാണ് ഈ ഫുഡിന്. ഒരു ബോട്ടിൽ ഫുഡിന് 2000 രൂപയോളം ആവുന്നുണ്ട്. സർജറിക്ക് ശേഷം ദഹനപ്രക്രിയയ്ക്ക് ഉണ്ടായ തകരാർ കാരണം കഴിഞ്ഞ ഒന്നര വർഷമായി ഇതാണ് ഭക്ഷണം. ഇവർ ഇത്രമേൽ സാമ്പത്തികമായി തകരാൻ കാരണവും ഇത് തന്നെ. രഞ്ജുവിന്റെ കുടുംബത്തിന്റെ ഏറ്റവും വലിയ ആവശ്യവും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയും ഈ ഫുഡ് തന്നെയാണ്. ഇപ്പോൾ രഞ്ജുവിന്റെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് ഈ കുടുംബം. മനുഷ്യത്വം മാത്രം മുൻനിർത്തി സ്വന്തം സുഹൃത്തിന്റെ അച്ഛനായി ജീവനും ജീവിതവും പകർന്നു നൽകിയ രഞ്ജുവിനായി സുമനസ്സുകളായ മനുഷ്യർ സഹായിക്കണമെന്ന് ഈ കുടുംബം അപേക്ഷിക്കുകയാണ്.
അഡ്രസ്സ് :
Resmi R
PNRA 112A
Road No 3
Prasanthi Nagar
Manimala Road
Edapally
Kochin
Pin 682024
Mob 9544390122
അക്കൗണ്ട് ഡീറ്റെയിൽസ്
Account details
Name Resmi R
Account No. 0114053000109508
IFSC. SIBL0000114
South Indian Bank
Attingal branch
Gpay/phone pay 9544390122,9562174154









