തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് പിടിമുറുക്കുന്നു. 5 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. ആലപ്പുഴ എന്‍ ഐ വിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചത്.
ആനയറ സ്വദേശികളായ 2 പേര്‍ക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഓരോരുത്തർക്ക് വീതവുമാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 28 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്.
ആനയറയില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഒന്‍പത് വാര്‍ഡുകള്‍ സിക ബാധിത പ്രദേശങ്ങളെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീതി വേണ്ടെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.











