ലണ്ടൻ: പാക് ജഴ്സിയിൽ ഇംഗ്ലണ്ടിൽ കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി? കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം ഇതാണ്; ചിത്രത്തിലുള്ളത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയല്ല. പാക് യുവതാരം സവൂദ് ഷക്കീലാണ്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് ഷക്കീലിന്റെ വിരാട് കോഹ്ലിയുമായി സാദൃശ്യമുള്ള ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഹെൽമറ്റ് ധരിച്ച ഈ ചിത്രത്തിൽ വിരാട് കോഹ്ലിയുടെ അതേ രൂപമാണ് ഷക്കീലിന്. എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ല. ഇടംകയ്യൻ ബാറ്റ്സ്മാനായ ഷക്കീലിന് കോഹ്ലിയുടെ ബാറ്റിംഗ് ശൈലിയുമായി ഒരു സാദൃശ്യവുമില്ല.
ബൗളിംഗിലും ഇടം കൈയ്യനായ സവൂദ് ഇതുവരെ രാജ്യാന്തര തലത്തിൽ കളിച്ചത് മൂന്ന് ഏകദിനങ്ങൾ മാത്രമാണ്. ഇതിൽ ഒരു അർധസെഞ്ചുറി നേടിയിട്ടുണ്ട്. ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.
Discussion about this post