പൂനെ: മഹാരാഷ്ട്രയില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പൂനെ, റായ്ഗഡ്, രത്നഗിരി, കോലാപ്പൂര്‍, സതാര എന്നിവിടങ്ങളിലാണ് കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
24 മണിക്കൂറിനുള്ളില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ബുധനാഴ്ചയും വ്യാഴാഴ്ചയും കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരമാണ് മഹാരാഷ്ട്രയിലെ അഞ്ച് ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്.
രണ്ട് ദിവസത്തേക്ക് മുംബൈയ്ക്ക് ഓറഞ്ച് അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. റെഡ് അലര്‍ട്ട് നല്‍കിയിരിക്കുന്ന ദുര്‍ബല പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കല്‍ കൂടാതെ രക്ഷാപ്രവര്‍ത്തന സംഘങ്ങളെ വിന്യസിക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post