കൊച്ചി: എറണാകുളം എന്‍ഐഎ കോടതിയില്‍ തീപിടുത്തം.പനായിക്കുളം സിമി ക്യാമ്പ് കേസ് വിചാരണ നടക്കുന്ന കോടതിയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ കോടതിയിലെ രേഖകളില്‍ ചിലത് കത്തിനശിച്ചതായി സംശയിക്കുന്നു. കഴിഞ്ഞ രാത്രിയാണ് തീപിടുത്തമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ഫോറന്‍സിക് വിഭാഗവും പോലീസും പരിശോധന നടത്തുകയാണ്.
Discussion about this post