ഡല്‍ഹി: പാര്‍ലമെന്‍റില്‍ ഇന്നുണ്ടായ ബഹളത്തിൽ കേരള നിയമസഭ പോലെ പാര്‍ലമെന്‍റ് ആക്കരുതെന്ന് ലോക്സഭ സ്പീക്കറുടെ പരാമര്‍ശം. കേരള നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും സ്പീക്കര്‍ ഓര്‍മിപ്പിച്ചു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേരള എം.പിമാരെ സ്പീക്കര്‍ താക്കീത് ചെയ്തു.
ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, എ.എം.ആരിഫ് തുടങ്ങിയ എം.പിമാര്‍ക്കാണ് താക്കീത്. അതേസമയം, പാര്‍ലമെന്‍റിലെ ബഹളത്തില്‍ എം.പിമാര്‍ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എം.പിമാരെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കമാണ് നടക്കുന്നത്.
ടി.എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ഗുര്‍ജീത് സിങ് അജല, മണിക്ചാം ടാഗോര്‍, ദീപക് ബയ്ജി, എ.എം ആരിഫ്, ഡീന്‍ കുര്യാക്കോസ്, ജോതിമണി എന്നിവരെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പെഗാസസ്, കര്‍ഷക പ്രശ്നങ്ങളില്‍ വലിയ പ്രതിഷേധം ലോക്സഭയില്‍ പ്രതിപക്ഷ എം.പിമാര്‍ ഉയര്‍ത്തിയിരുന്നു.











