ലഖ്നൗ: ഉത്തർ പ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റുന്നു. ഇതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം സമർപ്പിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. സ്വാതന്ത്ര്യ സമരത്തിലെ ധീരനായിക റാണി ലക്ഷ്മിഭായിയുടെ സ്മരണാർത്ഥം ‘വീരാംഗന ലക്ഷ്മിഭായ് റെയിൽവേ സ്റ്റേഷൻ‘ എന്ന പേര് നൽകണമെന്നാണ് ആവശ്യം.
വിഷയത്തിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. റെയിൽവേ മന്ത്രാലയം, പോസ്റ്റൽ വകുപ്പ്, സർവേ ഓഫ് ഇന്ത്യ എന്നിവരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.
ഒരു സംസ്ഥാനത്തിന്റെ പേര് മാറ്റാൻ പാർലമെന്റിൽ ഭൂരിപക്ഷത്തോടെ ഭരണഘടനയിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. എന്നാൽ ഒരു ഗ്രാമത്തിന്റെയോ പട്ടണത്തിന്റെയോ സ്റ്റേഷന്റെയോ പേര് മാറ്റാൻ ഭരണപരമായ ഉത്തരവിലൂടെ സാധിക്കും.
Discussion about this post