കോഴിക്കോട്: ചന്ദ്രിക പത്രത്തിന്‍റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ച കേസില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വീണ്ടും ഇ.ഡി നോട്ടീസ്. മറ്റന്നാള്‍ മൊഴിയെടുക്കുമെന്ന് കാണിച്ചാണ് നോട്ടീസ്. കോഴിക്കോട് ചികിത്സയിലുള്ള സ്ഥലത്തെത്തിയാണ് നോട്ടീസ് നല്‍കിയത്.
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ഹൈദരലി തങ്ങളെ കണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചന്ദ്രിക പത്രത്തിലെ സാമ്പത്തിക ഇടപാടുകളില്‍ ഹൈദരലി തങ്ങള്‍ക്ക് ബന്ധമില്ല. കെ.ടി. ജലീലിന്‍റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നുമാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.
ചന്ദ്രികയിലെ ഒരു സാമ്പത്തിക ഇടപാടിനും പാണക്കാട് തങ്ങള്‍ ഒരുനിലക്കും ഉത്തരവാദിയല്ലെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നു. ഇത് സംബന്ധിച്ച രേഖ ‘ചന്ദ്രിക’യുടെ ഫിനാന്‍സ് ഡയറക്ടര്‍ ഇ.ഡിക്ക് സമര്‍പ്പിച്ചു. അതില്‍ വ്യക്തതവരുത്താനായി അധികാരം ഡെലിഗേറ്റ് ചെയ്തിട്ടുണ്ടോയെന്ന് ഇ.ഡി ചോദിച്ചു. ദിവസം നിശ്ചയിച്ച് നോട്ടീസ് നല്‍കുകയും വന്ന് ചോദിക്കുകയും ചെയ്തു. 2014-ല്‍ തന്നെ സര്‍വ അധികാരങ്ങളും കൈമാറിയിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
Discussion about this post