ഡല്‍ഹി: പോക്സോ കേസിലെ പിടികിട്ടാപ്പുളളിയായ പ്രതിയെ പിടികൂടാന്‍ വ്യത്യസ്ത വഴി സ്വീകരിച്ച് വനിതാ എസ്.ഐ. ഡല്‍ഹി ദാബ്രി പൊലീസ് സ്റ്റേഷനിലെ എസ്.ഐയായ പ്രിയങ്കാ സെയ്നിയാണ് പീഡന കേസിലെ പ്രതിയെ പിടിക്കാന്‍ വ്യത്യസ്ത വഴി സ്വീകരിച്ചത്.
16 വയസുളള പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് പ്രതി ഗര്‍ഭിണിയാക്കി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ആകാശ് എന്നൊരു പേര് മാത്രമാണ് പറഞ്ഞത്. ഈ വിവരം വച്ച് എസ്.ഐ പുതിയൊരു ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി ആകാശ് എന്ന പേരുളളവരെ പ്രത്യേകം നിരീക്ഷിച്ചു. ഇക്കൂട്ടത്തില്‍ 24കാരനായ മഹാവീര്‍ എന്‍ക്ളേവ് സ്വദേശി ആകാശ് ജെയിന് വന്നുവീണു. ഇയാളായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
ഫേസ്ബുക്ക് ചാറ്റിലൂടെ നേരിട്ട് കാണാമെന്ന് പറഞ്ഞ് ആകാശിനെ വിളിച്ചുവരുത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ആറോളം പെണ്‍കുട്ടികളെ പലതവണ ഇയാള്‍ പീഡിപ്പിച്ചതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു.
Discussion about this post