Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇടപാടുകാര്‍ നല്കുന്ന രേഖകള്‍ ഉപയോഗിച്ച്‌ സഹകരണ ബാങ്ക് മോഡല്‍ വായ്പാത്തട്ടിപ്പ് കുടുംബശ്രീയിലും; വീട്ടമ്മമാരും കടക്കെണിയിലേക്ക്

by Brave India Desk
Aug 7, 2021, 06:42 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: കുടുംബശ്രീക്ക് മാതൃകയായി സംസ്ഥാനത്ത് സ്വയം സഹായ സംഘങ്ങള്‍ക്ക് തുടക്കം കുറിച്ച ആലപ്പുഴ നഗരത്തിൽ സഹകരണ ബാങ്ക് മോഡല്‍ വായ്പാത്തട്ടിപ്പ് . ഇടപാടുകാര്‍ നല്കുന്ന രേഖകള്‍ ഉപയോഗിച്ച്‌ നടക്കുന്ന വായ്പാത്തട്ടിപ്പ് പാവപ്പെട്ട സ്ത്രീകളെ വലിയ കടക്കെണിയിലേക്ക് നയിക്കുകയാണ്.

കഴിഞ്ഞ ദിവസം എഎന്‍ പുരം വാര്‍ഡ് സ്വദേശി ബിന്ദുവിന് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ആലപ്പുഴ ശാഖയില്‍ നിന്ന് 7.60 ലക്ഷം രൂപ കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പു വിവരം പുറത്തറിയുന്നത്. ഇവര്‍ അംഗമായ അക്ഷരശ്രീ എസ്‌എച്ച്‌ജി ഗ്രൂപ്പ് 2017ല്‍ ബാങ്കില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തെന്നും കുടിശിക എത്രയും വേഗം അടയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

എന്നാല്‍ യുവതി ഇങ്ങനെയൊരു ഗ്രൂപ്പില്‍ അംഗമാകുകയോ, വായ്പയെടുക്കുകയോ ചെയ്തിട്ടില്ല. ബാങ്കിലെത്തി നടത്തിയ അന്വേഷണത്തില്‍ ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും ഫോട്ടോയും ഉപയോഗിച്ചാണ് വായ്പയെടുത്തതെന്ന് മനസ്സിലായി. ഇവര്‍ക്കൊപ്പം മറ്റ് ചില അംഗങ്ങളുടെയും രേഖകള്‍ ബാങ്കില്‍ നല്കിയിട്ടുണ്ട്. എന്നാല്‍ ഇവരെയാരെയും പരാതിക്കാരിക്ക് അറിയില്ല. വട്ടയാല്‍ വാര്‍ഡ് സ്വദേശി റാഷിദ, ബീച്ച്‌ വാര്‍ഡ് സ്വദേശി നദിറ എന്നിവരാണ് എസ്‌എച്ച്‌ജി ഗ്രൂപ്പിന്റെ പ്രസിഡന്റും സെക്രട്ടറിയും. ബാങ്ക് മാനേജര്‍ക്ക് പരാതി നല്കിയെങ്കിലും വായ്പ തിരിച്ചടയ്ക്കണമെന്ന നിലപാടില്‍ ഉറച്ചു നിന്നു.

കുടുംബശ്രീ അംഗമായ ബിന്ദു അവിടത്തെ ഇടപാടുകള്‍ക്കായി നല്കിയ രേഖകളാണ് ദുരുപയോഗം ചെയ്തതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതോടെ തട്ടിപ്പ് സംബന്ധിച്ച്‌ ആലപ്പുഴ സൗത്ത് പോലീസില്‍ ബാങ്ക് മാനേജര്‍, എസ്‌എച്ച്‌ജി ഭാരവാഹികളായ റാഷിദ, നദിറ എന്നിവരെ കക്ഷികളാക്കി പരാതി നല്കി. കൂടാതെ എടുക്കാത്ത വായ്പ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ച ബാങ്ക് മാനേജര്‍ക്ക് വക്കീല്‍ നോട്ടീസും അയച്ചിട്ടുണ്ട്.

പോലീസില്‍ പരാതി നല്കിയതോടെ ഒത്തുതീര്‍പ്പിനായി ഭരണകക്ഷി നേതാക്കള്‍ ശ്രമം തുടങ്ങി. സിപിഐ അംഗമായ ആലപ്പുഴ നഗരസഭാ കൗണ്‍സിലര്‍, എന്‍സിപി നേതാവ്, കുടുംബശ്രീ, സിഡിഎസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ ബപരാതി പിന്‍വലിക്കണമെന്ന് ബിന്ദുവിനോട് ആവശ്യപ്പെട്ടു. ആത്മഹത്യ ഭീഷണി വരെ ചിലര്‍ മുഴക്കി.

കുടുംബശ്രീ ആവശ്യങ്ങള്‍ക്കായി പാവപ്പെട്ട സ്ത്രീകള്‍ നല്കുന്ന രേഖകള്‍ ദുരുപയോഗം ചെയ്ത് ബാങ്ക് അധികൃതരുടെ ഒത്താശയോടെയാണ് തട്ടിപ്പ് നടക്കുന്നത്. ലക്ഷക്കണക്കിന് സ്ത്രീകള്‍ അംഗങ്ങളായ കുടുംബശ്രീയുടെ വിശ്വാസ്യതയാണ് ഇതോടെ തകരുന്നത്.

 

Tags: kudumbasreeloan fraud
Share117
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies