കബൂൾ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭീകരതയ്ക്കെതിരെ മൗനം പാലിക്കുന്ന പാശ്ചാത്യ മാധ്യമങ്ങൾക്കും മനുഷ്യാവകാശ സംഘടനകൾക്കും സാംസ്കാരിക നായകർക്കുമെതിരെ പൊട്ടിത്തെറിച്ച് അഫ്ഗാൻ ജനത. താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് അഫ്ഗാൻ മനുഷ്യാവകാശ പ്രവർത്തകർ വിലപിക്കുന്നത്. നിരായുധരായ പൗരന്മാർക്കും കുട്ടികൾക്കുമെതിരെ താലിബാൻ ഭീകരർ നിറയൊഴിക്കുന്ന നിരവധി വീഡിയോകൾ തങ്ങളുടെ പക്കലുണ്ടെന്നും പഷ്തൂൺ തഹാഫൂസ് മൂവ്മെന്റ് അംഗം സുബൈർ ഷാ അഫ്ഗാനി അവകാശപ്പെടുന്നു.
‘നിരായുധരായ പൗരന്മാർക്കും കുട്ടികൾക്കുമെതിരെ താലിബാൻ ഭീകരർ നിറയൊഴിക്കുന്ന നിരവധി വീഡിയോകൾ ഞങ്ങളുടെ പക്കലുണ്ട്. എന്നാൽ അവ പ്രസിദ്ധീകരിക്കാൻ ഒരു മാധ്യമങ്ങളും ധൈര്യപ്പെടുന്നില്ല. യൂട്യൂബ് അടക്കം ഇവ നീക്കം ചെയ്യുകയാണെന്നും സുബൈർ ഷാ അഫ്ഗാനി ആരോപിക്കുന്നു.
‘എവിടെയാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ആഗോള മാധ്യമങ്ങളും? അഫ്ഗാൻ കുട്ടികൾ ഇവിടെ നിരന്തരം കൊല്ലപ്പെടുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ ഒൻപത് പിഞ്ചു കുഞ്ഞുങ്ങളാണ് കണ്മുന്നിൽ പിടഞ്ഞു വിണത്. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളുടെ മുൻ പേജിൽ വരാൻ പോകുന്നില്ല. ഒരു പ്രമുഖ വാർത്താ ചാനലും ഇവ സംപ്രേക്ഷണം ചെയ്യാനും പോകുന്നില്ല. വലതുപക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സുബൈർ ഷാ പരിതപിക്കുന്നു.
നിരാലംബരായ മനുഷ്യരെയും കുഞ്ഞുങ്ങളെയും കൊല്ലരുതെന്ന സർക്കാർ അഭ്യർത്ഥന തങ്ങൾ സ്വീകരിച്ചതായാണ് താലിബാൻ പറയുന്നത്. എന്നാൽ അവർ അത് പാലിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇത് ഞങ്ങൾ ജീവിക്കുന്ന ലോകത്തിന്റെ യാഥാർത്ഥ്യമാണ്. അഫ്ഗാനികൾ മനുഷ്യരല്ലേയെന്നും സുബൈർ ഷാ ചോദിക്കുന്നു.
Discussion about this post