ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. പെഗാസസ് സോഫ്റ്റ്വെയര് നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം രാജ്യസഭയില്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള എം.പി. ഡോ. ശിവദാസന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആഭ്യന്തര മന്ത്രാലയം.
എന്‍എസ്ഒ ഗ്രൂപ്പുമായി ഒരു വിധത്തിലുള്ള ഇടപാടുകളും പ്രതിരോധ മന്ത്രാലയത്തിന് ഇല്ലെന്ന് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.
Discussion about this post