ലഡാക്ക്: ഇന്ത്യയുടെ ടാങ്കറുകളെ ചൈനയ്ക്ക് ഭയമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യൻ ടാങ്കറുകൾ അതിർത്തി പ്രദേശത്ത് എത്തിയതോടെയാണ് ചൈന കയ്യേറ്റ ശ്രമങ്ങള്‍ അവസാനിപ്പിച്ചത്. ഇന്ത്യയുടെ അതിര്‍ത്തിപ്രദേശമായ ലഡാക്കില്‍ ചൈനയുടെ കയ്യേറ്റശ്രമങ്ങള്ക്കു തടയിടുന്നതിനു വേണ്ടി 2020-ല്‍ ഇന്ത്യ ടി 90 ഭീഷ്മാ, ടി 72 അജയ് ടാങ്കുകളെ പ്രദേശത്ത് വിന്യസിച്ചിരുന്നു. അതിനു ശേഷം ചൈന കാര്യമായ തോതില്‍ ഇവിടെ കയ്യേറ്റങ്ങള്‍ നടത്തിയിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ ഈ രണ്ട് ടാങ്കുകളും അതിര്‍ത്തിയില്‍ തങ്ങളുടെ ശക്തി പ്രകടിപ്പിക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുകയാണ്. സമുദ്രനിരപ്പില്‍ നിന്ന് 14,000 അടി മുതല്‍ 17,000 അടി വരെ ഉയരെയാണ് ഈ ടാങ്കുകള്‍ നിലയുറപ്പിച്ചിട്ടുള്ളത്.
‘കഴിഞ്ഞ ഒരു വര്‍ഷമായി ഈ ടാങ്കുകള്‍ ഇവിടെ ഉണ്ട്. ഇതിനോടകം തന്നെ ഈ ഉയരത്തിലും പ്രത്യേകിച്ച് ഇത്തരം പ്രതികൂല കാലാവസ്ഥയിലും ടാങ്കുകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്ന് സൈനികര്‍ക്ക് മനസിലായി,’ സൈനിക വൃത്തങ്ങള്‍ മാധ്യമങ്ങളോടായി പറഞ്ഞു.
Discussion about this post