ഡൽഹി : ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയിലേക്ക് കേരളത്തില്‍ നിന്നും നിരവധി പേര്‍ ചേര്‍ന്നതായും, കേന്ദ്ര- സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
”രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവര്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്. എന്‍ഐഎയെ കൂടാതെ സംസ്ഥാന പോലീസുകളും വിഷയത്തില്‍ അന്വേഷണം നടത്തി വരികയാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കും”- അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post