മേദക്: തെലങ്കാനയിൽ ബിജെപി നേതാവിനോട് കൊടും ക്രൂരത. പാർട്ടി മേദക് ജില്ലാ വൈസ് പ്രസിഡന്റ് വി ശ്രീനിവാസ് പ്രസാദിനെ കാറിനുള്ളിലിട്ട് ചുട്ടു കൊന്നു.
കത്തിക്കരിഞ്ഞ കാറിനുള്ളിൽ മൃതദേഹം കണ്ടതായി നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കൊല്ലപ്പെട്ടത് ശ്രീനിവാസ് പ്രസാദ് ആണെന്ന് തിരിച്ചറിഞ്ഞത്.
അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
Discussion about this post