Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports

മുൻ കേരള ടെന്നിസ് താരം തൻവി ഭട്ട് വാഹനാപകടത്തിൽ മരിച്ചു

by Brave India Desk
Aug 12, 2021, 05:00 pm IST
in Sports
Share on Facebook
Tweet
WhatsApp
Telegram

ദുബായ് : മുൻ കേരള ടെന്നിസ് താരം തൻവി ഭട്ട്(21) ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം. എറണാകുളം എളമക്കര സ്വദേശിനിയാണ്,

നിരവധി ദേശീയ, സംസ്ഥാന ചാംപ്യൻഷിപ്പുകളിൽ സ്വർണം നേടിയിട്ടുണ്ട്. 2012 ൽ പന്ത്രണ്ടാമത്തെ വയസ്സിൽ ദോഹയിൽ നടന്ന അണ്ടർ 14 ഏഷ്യൻ സീരിസിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജേതാവായി. രാജ്യത്തിനു പുറത്ത് തൻവി ആദ്യമായി പങ്കെടുത്ത മൽസരമായിരുന്നു ഇത്. ദോഹയിൽ മൽസരിച്ച ഏക ഇന്ത്യക്കാരിയായ തൻവി, ഖത്തറിന്റെ അണ്ടർ 14 ഒന്നാം നമ്പർ താരം ഉൾപ്പെടെയുള്ളവരെ പരാജയപ്പെടുത്തിയിരുന്നു.

Stories you may like

2027 ൽ അത് സംഭവിക്കും, ഇനി നിങ്ങൾ ആ കാഴ്ച്ച കാണില്ല; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

വിരാടിനോട് ചോദിക്കൂ, രോഹിത്തിൽ നിന്ന് പഠിക്കൂ’; യുവതാരങ്ങൾക്ക് പുതിയ ദൗത്യവുമായി ഇന്ത്യ

കാക്കനാട് സൺറൈസ് ആശുപത്രിയിൽ യൂറോളജിസ്‌റ്റായ ഡോ. സഞ്‌ജയ് ഭട്ടിന്റെയും അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെ കണ്ണുരോഗ വിദഗ്‌ധയായ ഡോ. ലൈലാൻ ഭട്ടിന്റെയും മകളാണ്. സഹോദരൻ ആദിത്യയും മുൻ കേരളാ ടെന്നിസ് ചാംപ്യനാണ്.

കടുത്ത ടെന്നിസ് പ്രേമിയായ പിതാവ് സഞ്‌ജയ് ഭട്ടിന്റെ ആഗ്രഹപ്രകാരമാണു തൻവി ആദ്യം കോർട്ടിലിറങ്ങുന്നത്. കടവന്ത്ര റീജനൽ സ്‌പോർട്‌സ് സെന്ററിലെ മഹേഷ് ഭൂപതി ടെന്നിസ് അക്കാദമിയിലായിരുന്നു പരിശീലനം. എളമക്കര ഭവൻസ് വിദ്യാ മന്ദിർ, ചോയിസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. റഗുലർ ക്ലാസുകൾ ഒഴിവാക്കി എൻസിഇആർടിയുടെ ഓപ്പൺ സ്‌കൂൾ വഴിയായിരുന്നു പിന്നീട് പഠനം. മൽസരത്തിന്റെയും പരിശീലനത്തിന്റെയും സൗകര്യാർഥമായിരുന്നു ഈ തീരുമാനം. റാഫേൽ നദാൽ, സെറിന വില്യംസ് എന്നിവരെ ഏറെ ഇഷ്‌ടപ്പെട്ട തൻവി രാജ്യത്തെ പ്രധാന മൽസരങ്ങളിലെല്ലാം പങ്കെടുത്തിരുന്നു.

കൊച്ചിയിൽ ശ്രീചിത്തിര തിരുനാൾ സ്‌മാരക ടെന്നിസ് മൽസരത്തിൽ ആദ്യമായി പങ്കെടുത്തു കിരീടനേട്ടവുമായി കരുത്തു തെളിയിച്ചു. ഗുവാഹത്തിയിൽ നടന്ന ആസം സൂപ്പർ സീരിസ് അണ്ടർ 12, കൊൽക്കത്തയിൽ നടന്ന ചാംപ്യൻഷിപ്പ് സീരിസിൽ അണ്ടർ 12, അണ്ടർ 14 എന്നിവ ഉൾപ്പെടെ പത്തോളം കിരീട നേട്ടങ്ങൾ സ്വന്തം പേരിലാക്കി. ടെന്നിസിൽ ശോഭനമായ ഭാവി മുന്നിൽ കണ്ടു മുന്നേറിയ തൻവി മുട്ടുകാലിനേറ്റ പരുക്കിനെത്തുടർന്ന് രണ്ടു തവണ ശസ്ത്രക്രിയക്കു വിധേയയായി. പതിനേഴാം വയസ്സിൽ നട്ടെല്ലിനെയും പരുക്കു ബാധിച്ചതോടെ ടെന്നിസിൽ നിന്ന് പിൻമാറുകയായിരുന്നു. പിന്നീട് ദുബായിലെത്തി ദുബായ് ഹാരിയറ്റ് വാട്, മിഡിൽസെക്സ് കോളജ് എന്നിവിടങ്ങളിൽ നിന്ന് സൈക്കോളജിയിലും ഇംഗ്ലിഷിലും ബിരുദം നേടിയിരുന്നു.

Tags: TENNISTanvi Bhatt
Share28
Tweet
Send
Share

Latest stories from this section

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ആഫ്രിക്കയിൽ ജനിച്ച് ഏഷ്യയുടെ മെഡൽ വേട്ട; ഇന്ത്യയ്ക്ക് വെല്ലുവിളിയായി ‘നാച്ചുറലൈസ്ഡ്’ താരങ്ങൾ

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

ക്രിക്കറ്റ് മൈതാനത്തിന് പുറത്തും സഞ്ജുവിന്റെ ‘ഫ്രണ്ട് ഫുട്’ ഷോട്ട്; ലിംഗസമത്വത്തിനായി താരം; എല്ലാവർക്കും തുല്യ അവസരം വേണം

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

കോഹ്‌ലിയും രോഹിത്തും വിരമിച്ചു, പക്ഷേ ക്രിക്കറ്റിന് ഒന്നും സംഭവിച്ചില്ല ; അവർക്ക് വേണ്ടിയല്ല ആളുകൾ കളി കാണുന്നത്: വീരേന്ദർ സെവാഗ്

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഇതാണ് വിസ്‌മയം, ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

Latest News

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies