സാമൂഹിക സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ള വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്ന വ്യക്തികള്‍ക്കും ദേശീയ പെന്ഷന് പദ്ധതി പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കുമാണ് ആധാര്‍ നിര്‍ബന്ധമാക്കിയത്.
2019 സെപ്റ്റംബറിലാണ് 1.5 കോടി രൂപയില്‍ കൂടാത്ത വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ദേശീയ പെന്ഷന് പദ്ധതി ആരംഭിച്ചത്.
Discussion about this post