ബിജെപിയെ എതിര്‍ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശീയതലത്തില്‍ കൈകോര്‍ക്കാന്‍ തയ്യാറാണെന്നാണ് യെച്ചൂരി വ്യക്തമാക്കിയത്.
ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കാന്‍ ഒരുമിച്ചു പോരാടാന്‍ തയ്യാറാണെന്നാണ് യെച്ചൂരി പറഞ്ഞത്.
‘2004-ല്‍ 61 ഇടത് എംപിമാര്‍ പാര്‍ലമെന്റിലുണ്ടായിരുന്നു. അവര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു. അവരില്‍ 57 എംപിമാര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത് കോണ്‍ഗ്രസിനെയായിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഇത് പുതിയതല്ല. സംസ്ഥാന രാഷ്ട്രീയ സമവാക്യം എല്ലായ്പ്പോഴും കേന്ദ്ര രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു.
നേരത്തെയും ഞങ്ങള്‍ തൃണമൂലുമായി ബിജെപിക്കെതിരെ വേദി പങ്കിട്ടിട്ടുണ്ടെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.
Discussion about this post