ഡൽഹി: തൊണ്ണൂറ്റിയെട്ട് വയസ്സുകാരനായ സ്വാതന്ത്ര്യ സമര സേനാനിക്ക് ആദരവുമായി കേന്ദ്ര സർക്കാർ. കൊൽക്കത്ത സ്വദേശിയായ ക്വിറ്റ് ഇന്ത്യ സമരഭടൻ കർത്തിക് ചന്ദ്ര ദത്തയെയാണ് കേന്ദ്ര സർക്കാർ ആദരിച്ചത്. കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ വീട്ടിൽ നേരിട്ടെത്തിയാണ് സർക്കാർ പ്രതിനിധികൾ അദ്ദേഹത്തിന് അഭിവാദ്യം അർപ്പിച്ചത്.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ കേന്ദ്ര സർക്കാറിന്റെ ക്ഷണം ലഭിച്ച ചുരുക്കം സ്വാതന്ത്ര്യ സമര സേനാനികളിൽ ഒരാളാണ് കാർത്തിക് ചന്ദ്ര ദത്ത. എന്നാൽ കൊവിഡ് വ്യാപനം കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിച്ചില്ല. അതിനാലാണ് അദ്ദേഹത്തെ ആദരിക്കാൻ കേന്ദ്ര സർക്കാർ പ്രതിനിധി നേരിട്ടെത്തിയത്.
ക്വിറ്റ് ഇന്ത്യ സമരകാലത്ത് അദ്ദേഹം ജയിൽ വാസം അനുഷ്ടിച്ചിട്ടുള്ളതായി മകൻ ദേശീയ മാധ്യമത്തോട് പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിനിടെ നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അദ്ദേഹം പിന്മാറാൻ കൂട്ടാക്കിയിരുന്നില്ല.
Discussion about this post