ഡൽഹി: കോവിഡ് -19 പകർച്ചവ്യാധിയെ തെറ്റായി കൈകാര്യം ചെയ്തതിന് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ജെപി നഡ്ഡ. പകർച്ചവ്യാധിയെ നേരിടാൻ സംസ്ഥാന സർക്കാർ അതിന്റെ പങ്ക് വഹിച്ചിട്ടില്ലെന്ന് കോഴിക്കോട് പുതുതായി നിർമ്മിച്ച പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു.
“കോവിഡ് -19 പാൻഡെമിക്കിനെ നേരിടാൻ കേരള സർക്കാർ അതിന്റെ പങ്ക് വഹിച്ചിട്ടില്ല. ഈ സമയത്ത് , 1.08 ലക്ഷം കേസുകൾ ഇന്ത്യയിലുണ്ട്. കേരളത്തിൽ ശരാശരി കേസുകൾ 20,000 ആണ്. ഇത് ഇന്ത്യയിലാകമാനമുള്ള കോവിഡ് കേസുകളുടെ മൊത്തം 50 ശതമാനത്തോളം വരും. ഇത് കടുത്ത കെടുകാര്യസ്ഥതയാണ്”-അദ്ദേഹം പറഞ്ഞു
“70 ശതമാനം ടെസ്റ്റുകളും നടത്തിയത് ആന്റിജൻ ടെസ്റ്റുകളാണ്! യഥാർത്ഥ മോഡ് ആർടി-പിസിആർ ആയിരുന്നു, അതിനാലാണ് കോവിഡിന്റെ നിരക്ക് ഈ നിലയിലേക്ക് ഉയർന്നത്. മൂന്നാം തരംഗത്തിന് സംസ്ഥാനത്തെ സജ്ജമാക്കുന്നതിനു വേണ്ടി കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രി 267.35 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആരോഗ്യ പരിരക്ഷ നൽകിയിട്ടുണ്ട് ”- അദ്ദേഹം കൂട്ടിച്ചേർത്തു.












