തിരുവനന്തപുരം: കേരളത്തിലും താലിബാനിസം പേറി നടക്കുന്നവരുണ്ടെന്ന് ബീഗം ആശാ ഷെറിൻ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ പ്രതികരിച്ചു. മുന്‍ മന്ത്രി ഡോ.എം.കെ മുനീര്‍ താലിബാനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഇത്തരക്കാര്‍ പരസ്യമായി കമന്റ് ചെയ്തിട്ടുണ്ടെന്ന് ബീഗം ആശാ ഷെറിന്‍ പറഞ്ഞു.
”നമ്മുടെ കൊച്ചു കേരളത്തിലും താലിബാനിസം പേറുന്നവര്‍ ഉണ്ട്. മുൻ മന്ത്രി മുനീര്‍ താലിബാനെ വിമര്‍ശിച്ചു കൊണ്ടൊരു പോസ്റ്റ് ഇട്ടു. ആ പോസ്റ്റിന്റെ കമന്റ്‌സ് നോക്കിയാല്‍ മാത്രം മതി, എല്ലാത്തിനെയും കൂടെ താലിബാനില്‍ അങ്ങ് കയറ്റി വിട്ടേക്കണം. അല്ലെങ്കില്‍ ഈ കൊച്ചു കേരളത്തെ കാര്‍ന്നു തിന്നും ഈ ക്യാന്‍സര്‍’ – ബീഗം ആശാ ഷെറിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
”അഫ്ഗാനിസ്താനും ഇന്ത്യയും തമ്മില്‍ വലിയ ദൂരമില്ല. താലിബാനിസം പടര്‍ന്നു കയറാന്‍ വലിയ സമയമൊന്നും വേണ്ട. എന്നാൽ ശക്തനായ ഭരണാധികാരിയാണ് ഇന്ത്യ ഭരിക്കുന്നത് എന്നതിനാല്‍ താലിബാന് ഭയമാണ്, കേന്ദ്രത്തിലുള്ളത് മിടുക്കരാണ്”. ബീഗം ആശാ ഷെറിന്‍ കൂട്ടിച്ചേര്‍ത്തു.








