ബെംഗളൂരൂ: ബെംഗളൂരു വിമാനത്താവളത്തിൽ വയറ്റിൽ ഒളിപ്പിച്ച് കൊക്കെയ്ൻ കടത്തിയ വിദേശ പൗരൻ പിടിയിൽ. ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നിന്നു വന്നിറങ്ങിയ നൈജീരിയക്കാരന്റെ വയറിനുള്ളിൽ നിന്നാണ് 11 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു നടത്തിയ ബാഗേജ് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. തുടർന്നു സ്കാനിങ് നടത്തിയാണു വയറിനുള്ളിൽ കൊക്കെയ്ൻ പൊതികൾ കണ്ടെത്തിയത്.
ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അധികൃതർ അറസ്റ്റ് ചെയ്ത യുവാവിനെ വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചു കൊക്കെയ്ൻ പുറത്തെടുത്തു.
Discussion about this post