ഡല്‍ഹി: രാജീവ് ഗാന്ധി സര്‍ക്കാരിനെ മറിച്ചിടാന്‍ സൈന്യം ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. 1987ല്‍ രാജീവ് ഗാന്ധി സര്‍ക്കാരിനെ മറിച്ചിടാന്‍ സൈന്യം ശ്രമിച്ചിരുന്നുവെന്ന് ഉത്തര കമാന്‍ഡ് ലഫ്റ്റനന്റ് ജനറല്‍ പി.എന്‍. ഹൂണ്‍ വെളിപ്പെടുത്തി. മൂന്നു പാരാ കമാന്‍ഡോ ബറ്റാലിയനുകള്‍ ഡല്‍ഹിയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു. സര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ സൈനിക മേധാവി ജനറല്‍ കൃഷ്ണസ്വാമി സുന്ദര്‍ജി, ലഫ്.ജനറല്‍ എസ്.എഫ്. റോഡ്രിഗസ്, ആര്‍മി വൈസ് ചീഫ് തുടങ്ങിയവരാണ് ഇതിന് നേതൃത്വം നല്‍കിയതെന്നും ഹൂണ്‍ പറയുന്നു. ‘ഇതുവരെ പറയാത്ത രഹസ്യങ്ങള്‍’ എന്ന പുസ്തകത്തിലാണ് ഹൂണ്‍ ഇക്കാര്യങ്ങള്‍ തുറന്നു എഴുതിയിരിക്കുന്നത്.
രാജീവ് ഗാന്ധിയുമായി നല്ല ബന്ധത്തിലല്ലാതിരുന്ന ചില മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായിരുന്നു ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ഇവരുടെ നിര്‍ദേശാനുസരണമാണ് ഭരണഅട്ടിമറിക്ക് ശ്രമിച്ചത്. 1987ല്‍ പഞ്ചാബ് ടെഗവര്ണര് സിദ്ധാര്ശങ്കര് റേ ആതിഥേയത്വം വഹിച്ച വിരമിക്കല്‍ പാര്‍ട്ടിയില്‍ ഗിയാനി സെയ്ല് സിങ് രാജീവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ച് അദ്ദേഹം ഉദാസീനനായിരുന്നുവെന്നും സിങ് പറഞ്ഞിരുന്നു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്ന വി.സി. ശുക്ലയ്ക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു.എന്നാല്‍ സെയ്ല് സിംഗ് രാജീവ് ഗാന്ധി സര്‍ക്കാരിനെതിരെ യാതൊരു നടപടികളുമെടുത്തില്ല. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ചാലുണ്ടാകുന്ന പ്രശ്നങ്ങള്‍ കണക്കിലെടുത്തായിരുന്നു ഇതെന്നും ഹൂണ്‍ പറയുന്നു.
എന്നാല്‍ ഈ വാദങ്ങളെ എതിര്‍ത്ത് സൈനികവൃത്തള് രംഗത്തെത്തി.അത്തരത്തിലൊരു സൈനിക അട്ടിമറി ഇന്ത്യയില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് വ്യോമസേന മാര്‍ഷലായിരുന്ന റണ്‍ധീര്‍ സിങ് പറഞ്ഞു.
Discussion about this post