കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭർത്താവ് ഷാജു. കോഴിക്കോട് കുടുംബകോടതിയിൽ ഫയൽ ചെയ്ത വിവാഹ മോചന ഹർജിയിലാണ് ഷാജു ഇക്കാര്യം പറഞ്ഞത്. കൂടത്തായി കേസിലെ സാക്ഷികൂടിയാണ് ഷാജു.
ഇങ്ങനെ ഒരാളുടെ കൂടെ താമസിക്കാൻ കഴിയില്ലെന്നും ഇനിയും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കിൽ അത് തന്റെ ജീവന് തന്നെ ഭീഷണിയാകുമെന്നും കാണിച്ചാണ് ഹർജി കൊടുത്തതെന്ന് ഷാജുവിന്റെ അഭിഭാഷകൻ ജി. മനോഹർലാൽ പറഞ്ഞു. ജോളി കോഴിക്കോട് ജില്ലാ ജയിലിലാണുള്ളത്. സൂപ്രണ്ട് വഴി സമൻസ് നടന്നശേഷം ജോളി കോടതിയിൽ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post