ഇടുക്കി മറയൂരില്‍ കൈഞരമ്പ് മുറിച്ച് കൊക്കയില്‍ ചാടി കമിതാക്കൾ. ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി പാദുര്‍ഷ ആണ് മരിച്ചത്. 30 വയസ്സായിരുന്നു.
കാന്തല്ലൂര്‍ ബ്രഹ്മരം വ്യൂ പോയിന്റില്‍ നിന്ന് യുവാവും യുവതിയും കൊക്കയിലേക്ക് ചാടുകയായിരുന്നു. ഇരുവരും കൈഞെരമ്പ് മുറിച്ച ശേഷം കൊക്കയില്‍ ചാടിയതാണെന്നാണ് പൊലീസിന്റെ നിഗമനം.
കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഇരുവരും ചേര്‍ന്ന് ഇന്ന് രാവിലെ സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു.
Discussion about this post