തിരുവനന്തപുരം: നികൃഷ്ട ജീവിയെന്ന പദം ചേരുന്നത് വെള്ളാപ്പള്ളിക്കാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വെള്ളാപ്പള്ളി സ്വന്തം പട്ടം മറ്റുള്ളവര്‍ക്ക് ചാര്‍ത്തിക്കൊടുക്കാന്‍ ശ്രമിക്കരുതെന്നും സുധീരന്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിക്കു പോലും വേണ്ടാത്ത നികൃഷ്ട ജീവിയാണ് സുധീരനെന്ന വെള്ളാപ്പള്ളിയുടെ വിമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നികൃഷ്ടമായ പ്രവൃത്തികള്‍ ചെയ്യുന്നത് വെള്ളാപ്പള്ളിയാണ്. എസ്.എന്‍.ഡി.പിയെ സംഘപരിവാര്‍ ധര്‍മ പരിപാലന യോഗമാക്കി മാറ്റുകയാണു വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പിയുടെ കേരളത്തിലെ വര്‍ഗീയ ഏജന്റാകാന്‍ എസ്.എന്‍.ഡി.പി ശ്രമിക്കുകയാണ്. ഗുരുധര്‍മം വിട്ട് അധര്‍മം പ്രചരിപ്പിക്കാനാണ് വെള്ളാപ്പള്ളിയുടെ ശ്രമം. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പരിധിയുണ്ടെന്നും സുധീരന്‍ പറഞ്ഞു.
Discussion about this post