വഡോദര: അംഗൻവാടിയിൽ ഇസ്ലാമിക ഗ്രന്ഥങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുജറാത്തിലെ വഡോദരയിലെ സോമാ തലാവിലായിരുന്നു സംഭവം. മൂന്ന് ബാഗുകളിൽ നിറച്ച ഇസ്ലാമിക സാഹിത്യ ഗ്രന്ഥങ്ങളാണ് കണ്ടെത്തിയത്.
അംഗൻവാടിയിൽ നിന്നും ഇസ്ലാമിക ഗ്രന്ഥങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ബജ്രംഗ് ദൾ പ്രവർത്തകർ പ്രക്ഷോഭം സംഘടിപ്പിച്ചു. തുടർന്ന് പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു വർഷമായി അടച്ചിട്ടിരിക്കുകയായിരുന്നു അംഗൻവാടി.
വിവിധ മതവിഭാഗങ്ങളിൽ പെട്ട കുട്ടികൾ പഠിക്കുന്ന അംഗൻവാടിയിൽ ഇസ്ലാമിക ഗ്രന്ഥങ്ങൾ കണ്ടെത്തിയ സംഭവത്തെ ബിജെപി അപലപിച്ചു. അംഗൻവാടിയിലെ ഇതര മതസ്ഥരായ വിദ്യാർത്ഥികൾ ഇവ വായിക്കാൻ ഇടയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. ഇസ്ലാമിക വിശ്വാസിയായ സ്ത്രീയുടെ ഉടമസ്ഥതയിലുള്ളതാണ് അംഗൻവാടി സ്ഥിതി ചെയ്യുന്ന കെട്ടിടം.











