കാസര്‍ഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ചോദ്യം ചെയ്യലിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, സുന്ദരയെ അറിയില്ലെന്നും സുരേന്ദ്രന് പറഞ്ഞു. പണം നല്‍കിയെന്ന് പറയപ്പെടുന്ന ദിവസം സ്ഥലത്തില്ലായിരുന്നുവെന്നും അദ്ദേഹം ക്രൈം ബ്രാഞ്ചിന് മൊഴി നല്കി. നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് രാവിലെ 11 മണിക്കാണ് സുരേന്ദ്രന് കാസര്‍ഗോഡ് ഗസ്റ്റ് ഹൗസില്‍ എത്തിയത്.
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദരയെ ഭീഷണിപ്പെടുത്തുകയും, കോഴ നല്‍കുകയും ചെയ്തെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്.
Discussion about this post