വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കയില്‍ ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കുമെന്ന സന്ദേശവുമായി ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്.എഫ്.ജെ). യു.എന്‍ ജനറല്‍ അസംബ്ലിയിലും ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ചയിലും പങ്കെടുക്കുന്നതിന് അമേരിക്കയില്‍ പ്രധാനമന്ത്രി എത്തുന്ന വേളയില്‍ വൈറ്റ് ഹൗസിന് പുറത്ത് ശക്തമായ പ്രതിഷേധ പരിപാടികളാണ് തീവ്രവാദികള്‍ ആസൂത്രണം ചെയ്യുന്നത്. കര്‍ഷകര്‍ക്കെതിരായ അക്രമമാണ് പ്രതിഷേധത്തിന് കാരണമായി തീവ്രവാദ സംഘടന ചൂണ്ടിക്കാട്ടുന്നത്.
പ്രധാനമന്ത്രിക്ക് “അമേരിക്കയില്‍ ഉറക്കമില്ലാത്ത രാത്രികള്‍” നല്‍കുമെന്ന് എസ്.എഫ്.ജെ ജനറല്‍ കൗണ്‍സല്‍ ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ പറഞ്ഞു. അതേസമയം, ദേശീയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പാകിസ്ഥാനി നമ്ബരുകളില്‍ നിന്നും ഐ.എസ്.ഐ ഏജന്റുകളടക്കമുള്ളവര്‍ നിരവധി വാട്ട്സ് ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതിലൂടെ അടക്കം അമേരിക്കയില്‍ മോദിക്കെതിരെ പ്രതിഷേധക്കാരെ സംഘടിപ്പിക്കുവാന്‍ ശ്രമിക്കുന്നതായി പറയുന്നു.
കുറച്ച് വര്‍ഷങ്ങളായി ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ഗ്രൂപ്പുകളില്‍ ആക്ഷേപകരമായ സന്ദേശങ്ങള്‍ അപ്‍ലോഡ് ചെയ്യുകയും ഡാര്‍ക്ക് വെബുകളില്‍ വെബ്സെെറ്റുകള്‍ തുറക്കുകയും ചെയ്യുന്നുണ്ട്. ഇവയിലൂടെ, സാമ്ബത്തിക പ്രതിഫലം പ്രഖ്യാപിച്ച് കര്‍ഷകരെ ആകര്‍ഷിക്കാന്‍ അവര്‍ ശ്രമിക്കുന്നു. അല്ലെങ്കില്‍ വിദേശ രാജ്യങ്ങളില്‍ പൗരത്വം വാഗ്ദാനം ചെയ്ത് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2019 ജൂലായ് 10നാണ് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എസ്.എഫ്.ജെയെ നിരോധിച്ചത്.












