മുംബൈ : മുൻ മിസ്റ്റർ ഇന്ത്യ മനോജ് പാട്ടീൽ (29) ജീവനൊടുക്കാൻ ശ്രമിച്ചു. അടുത്തിടെ ഒരു ബോളിവുഡ് നടൻ തന്നെ അപമാനിച്ചതായും കായിക ജീവിതം തകർക്കാൻ ശ്രമിക്കുന്നതായും ആരോപിച്ച് മനോജ് പാട്ടീൽ പൊലീസിൽ പരാതി നൽകിയിരുന്നു. അന്ധേരിക്കടുത്ത് ഓഷിവാരയിലെ വീട്ടിൽ ഇന്നലെ അർധരാത്രിയാണ് സംഭവം.
ബന്ധുക്കൾ കണ്ടെത്തി ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്. കൂപ്പർ സർക്കാർ ആശുപത്രിയിലാണു ചികിൽസയിലുള്ളത്. പൊലീസ് ഇതുവരെയും കേസെടുത്തിട്ടില്ല എന്നും ആരോപണമുണ്ട്. ആശുപത്രിയിലുളള മനോജ് പാട്ടീലിനെ സന്ദർശിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. 2016ലാണ് മനോജ് പാട്ടീൽ മിസ്റ്റർ ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത്.









