ഡൽഹി: ഗംഗാ ശുചീകരണത്തിനായി, തനിക്ക് ലഭിച്ച പുരസ്കാരങ്ങളും പ്രശംസാപത്രങ്ങളും ലേലം ചെയ്യാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലേലത്തിൽ നിന്നും ലഭിക്കുന്ന തുക ഗംഗാ ശുചീകരണ പദ്ധതിയായ ‘നമാമി ഗംഗ‘ക്ക് വേണ്ടി ഉപയോഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാംസ്കാരിക മന്ത്രാലയമാണ് ഇ-ലേലം നടത്തുന്നത്.
ഒളിമ്പിക്സ്-പാരാലിമ്പിക്സ് താരങ്ങളുടെ സ്പോർട്സ് ഉപകരണങ്ങളും ലേലം ചെയ്യുന്ന വസ്തുക്കളുടെ കൂട്ടത്തിലുണ്ട്. കൃഷ്ണ നഗറിന്റെയും എസ് എൽ യതിരാജിന്റെയും ബാഡ്മിന്റൺ റാക്കറ്റുകൾ, നീരജ് ചോപ്രയുടെ ജാവലിൻ, ലവ്ലിനയുടെ ഗ്ലൗസ് എന്നിവയും ലേലത്തിലെ ആകർഷക ഘടകങ്ങളാണ്.
ഗംഗാനദിയെ സംരക്ഷിക്കുന്നതിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായുള്ള ബൃഹത് പദ്ധതിയാണ് നമാമി ഗംഗ.









