ജമ്മു: ജമ്മു കശ്മീരില്‍ സേനാ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ഉദ്ദംപൂര്‍ ജില്ലയിലെ ശിവ് ഗര്‍ ധറിലാണ് അപകടം. മോശം കാലാവസ്ഥ അപകട കാരണമായെന്നാണ് വിവരം. മേഖലയില്‍ കനത്ത മൂടല്‍ മഞ്ഞാണെന്ന് ഉദ്ദംപൂര്‍ ഡി.ഐ.ജി പറഞ്ഞു.
പ്രദേശവാസികളാണ് കോപ്റ്റര്‍ തകര്‍ന്നു വീണ വിവരം അറിയിച്ചതെന്നും പ്രത്യേക സംഘം അപകട സ്ഥലത്തേക്ക് പുറപ്പെട്ടതായും ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു.
ആഗസ്റ്റ് മൂന്നിന് സേനയുടെ ഹെലികോപ്ടര്‍ രഞ്ജിത് സാഗര്‍ ഡാമില്‍ തകര്‍ന്ന് വീണിരുന്നു.
Discussion about this post