കാംബെൽ ബേ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂചലനം കാംബെൽ ബേയിലാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം വൈകീട്ട് 6.35നായിരുന്നു ഭൂചലനം.
പ്രഭവസ്ഥാനത്ത് നിന്നും 63 കിലോമീറ്റർ അകലെ വരെ പ്രകമ്പനങ്ങളുണ്ടായി. അടുത്തിടെയായി നിരന്തരം ഭൂചലനമുണ്ടാകുന്ന മേഖലയാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾ. സെപ്റ്റംബർ 22ന് റിക്ടർ സ്കെയിലിൽ 3.9 രേഖപ്പെടുത്തിയ ഭൂചലനം ദ്വീപിലുണ്ടായിരുന്നു.
തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങളിൽ ദ്വീപ് നിവാസികൾ ഭയപ്പാടിലാണ്. സെപ്റ്റംബർ 11ന് 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായിരുന്നു.
Discussion about this post