കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ശേഷം കോളജുകള്‍ തുറന്ന് പ്രവര്‍ത്തിച്ച സാഹചര്യത്തില്‍ സ്വകാര്യ ബസുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ ആനുകൂല്യം നിഷേധിക്കുന്നതായി പരാതി.
ബസ് ജീവനക്കാര്‍ ആവശ്യപ്പെടുന്ന പണം നല്‍കാത്ത വിദ്യാര്‍ഥികളെ വഴിയില്‍ ഇറക്കി വിടുന്നതായും പരാതിയുണ്ട്.
ബസില്‍ വെച്ച് പെണ്‍കുട്ടികളുടെ നേരെ അസഭ്യം പറഞ്ഞ കണ്ടക്ടര്‍ക്കെതിരെ ആര്‍.ടി.ഒ ക്ക് പരാതി നല്‍കി. വിഷയത്തില്‍ ഇടപെട്ട് വിദ്യാര്‍ഥികള്‍ക്ക് നിയമപരമായ യാത്രാ ഇളവ് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടും വിദ്യാര്‍ഥികളുടെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയും ആറ്റിങ്ങല്‍ ആര്‍.ടി.ഒ, ഡിവൈ.എസ്.പി, ആറ്റിങ്ങല്‍ എസ്.എച്ച്.ഒ, കിളിമാനൂര്‍ എസ്.എച്ച്.ഒ തുടങ്ങിയവര്‍ക്ക് കെ.എസ്.യു ആറ്റിങ്ങല്‍ നിയോജക മണ്ഡലം കമ്മിറ്റി പരാതി നല്‍കി.
Discussion about this post