മുംബൈ: മുംബൈയിൽ ഫാഷന്‍ ഡിസൈനറായ മലയാളി യുവതി പ്രീത (29)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.എന്നാല്‍ പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തു വന്നു.
ഇന്നലെ വൈകിട്ടോയെയാണ് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം യുവതിയുടെ വീട്ടുകാരെ വിളിച്ചറിച്ചില്ലെന്നാണ് ആരോപണം. ഭര്‍ത്താവിന്റെ വീടിന് സമീപമുള്ള മറ്റൊരാളാണ് വീട്ടുകാരെ മരണ വിവരം വിളിച്ചറിയിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നുവെന്നും മര്ദ്ദനമേറ്റതായുമാണ് ആരോപണം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയെന്നുമുള്ള ആരോപണമാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉന്നയിക്കുന്നത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പുണെ പോലീസില്‍ പരാതി നല്കി. ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ അമ്മയേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post