തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എറണാകുളം കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് അപകടത്തിൽ മരിച്ചത്. നിധിന്റെ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും സഞ്ചരിച്ച് ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.
രാവിലെ നാലരയോടെ പോത്തന്‍കോട് ചന്തവിളയില്‍വച്ചായിരുന്നു അപകടം. ഇരുവരും ഗോകുലം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ്. ഗോകുലം മെഡിക്കല്‍ കോളേജില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു ഇവര്‍.
പരിക്കേറ്റ വിദ്യാര്‍ത്ഥിയെ അനന്തപുരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post