Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

സൈനികതല ചർച്ചയില്‍ തീരുമാനമില്ല; യുദ്ധമുണ്ടായാൽ ഇന്ത്യ തോല്‍ക്കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രം

by Brave India Desk
Oct 12, 2021, 07:11 am IST
in Defence
Share on Facebook
Tweet
WhatsApp
Telegram

ബീജിങ്: യുദ്ധമുണ്ടായാല്‍ ഇന്ത്യ തോല്‍ക്കുമെന്ന പ്രകോപനവുമായി ചൈനീസ് മാധ്യമം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുഖപത്രമായ ഗ്ലോബല്‍ ടൈംസ് ആണ് ഇങ്ങിനെ അവകാശപ്പെട്ടത്. അതിര്‍ത്തി വിഷയത്തില്‍ സൈനികതല ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം ചൈനയാണെന്ന ഇന്ത്യയുടെ കുറ്റപ്പെടുത്തലിന് പിന്നാലെയാണ് ചൈനയുടെ പ്രകോപനം.

പതിമൂന്നാംവട്ട സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഇന്ത്യ മുന്നോട്ടുവെച്ച നിര്‍ദേശങ്ങളൊന്നും ചൈന അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല, ചര്‍ച്ച പരാജയപ്പെടാന്‍ ചൈനയാണ് കാരണമെന്ന് ചൈനയെ കുറ്റപ്പെടുത്തി ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു.

Stories you may like

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം യുക്തിരഹിതവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം ചൈന വിശദീകരിച്ചത്. ചര്‍ച്ചകളില്‍ സമവായമുണ്ടാക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നവയായിരുന്നു ഇന്ത്യയുടെ ആവശ്യങ്ങളെല്ലാം. അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ചൈന അക്ഷീണം പ്രയത്‌നിക്കുന്നുണ്ടെന്നും ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു.

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ സമാധാനപരമാണ്. ഗാല്‍വാന്‍വാലി സംഘര്‍ഷത്തിന് ശേഷം രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടില്ല. നിയന്ത്രണരേഖയിലും അതിര്‍ത്തിയിലും സമാധാനം സ്ഥാപിക്കാനും അങ്ങനെ തുടരാനും തന്നെയാണ് ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നത്. എന്നാല്‍ അനുനയ ചര്‍ച്ചകള്‍ മുന്നോട്ടുപോവുന്നില്ല. ഇന്ത്യ യുക്തിയില്ലാത്ത ആവശ്യങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നതെന്നും മാധ്യമം പറയുന്നു.

ചര്‍ച്ചകളിലെ ഇന്ത്യയുടെ സമീപനം അവസരവാദപരമാണെന്നും ചൈന-യുഎസ് ബന്ധത്തിലെ തകര്‍ച്ചയെ തന്ത്രപരമായി ഉപയോഗിക്കാനുള്ള അവസരമായി ഇന്ത്യ ഇതിനെ കാണുന്നെന്നുമാണ് മാധ്യമം ആരോപിക്കുന്നത്. ചൈനയ്‌ക്കെതിരേ അമേരിക്കയുമായി സഖ്യമുണ്ടാക്കുന്നത് തടയുന്നതിനായി അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചൈന നിലപാട് മയപ്പെടുത്തി തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ അവസരവാദ മനോഭാവം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ വില കുറയ്ക്കുകയാണ് ചെയ്യുന്നതെന്നും ഗ്ലോബല്‍ ടൈംസ് പറയുന്നു.

‘ചൈനയും ഇന്ത്യയും തമ്മിലുള്ള നിലവിലെ സാഹചര്യത്തെ തെറ്റായി വ്യാഖ്യാനിച്ച് സൈനിക നടപടികളിലേക്ക് നീങ്ങിയാല്‍ അത് ഇന്ത്യയെ കൂടുതല്‍ നഷ്ടത്തിലേക്ക് നയിക്കും. സമവായമില്ലാതെ വളരെക്കാലം അതിര്‍ത്തിയിലെ സംഘര്‍ഷം നിലനിര്‍ത്താന്‍ പര്യാപ്തമായ വലിയ ശക്തികളാണ് ഇന്ത്യയും ചൈനയുമെന്ന് ലോകത്തിനറിയാം. ഇത്തരത്തിലുള്ള നീക്കം ഖേദകരമാണ്. എന്നിരുന്നാലും ഇന്ത്യ അതിന് മുതിര്‍ന്നാല്‍ ചൈനയ്ക്കും മറ്റൊരു തീരുമാനമുണ്ടാവില്ല. ഏത് രാഷ്ട്രീയ കുതന്ത്രവും സമ്മര്‍ദ്ദവും ചൈന നേരിടും, ഒരു യുദ്ധം തുടങ്ങിയാല്‍ ഇന്ത്യ തീര്‍ച്ചയായും തോല്‍ക്കും’- ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിര്‍ത്തിയിലെ സമാധാനവും സുസ്ഥിരതയും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യ ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് സൈന്യത്തിലെ സീനിയര്‍ കേണല്‍ ലോങ് ഷവോഹുവ സൈനികതല ചര്‍ച്ചകള്‍ പൂര്‍ത്തിയായതിനു പിന്നാലെ പ്രതികരിച്ചിരുന്നു.

Tags: India China border clash
Share1
Tweet
Send
Share

Latest stories from this section

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

Latest News

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

മുൻ അഗ്നിവീരന്മാർക്ക് പൊലീസിൽ നിയമനം: നിർണായക തീരുമാനങ്ങളുമായി ഛത്തീസ്ഗഢ് സർക്കാർ

എംഎൽഎമാരുടെ ശമ്പള വർദ്ധനവ് ബില്ലിൽ നിന്ന് പിന്മാറി ജമ്മു കശ്മീർ സർക്കാർ ; നടപടി ബിജെപിയുടെ എതിർപ്പിന് പിന്നാലെ

കാർഷിക ഭൂമിയിൽ വാണിജ്യ നിർമ്മാണങ്ങൾക്കും അനുമതി ; പുതിയ നിയമ ഭേദഗതിയുമായി ജമ്മുകശ്മീർ സർക്കാർ

മാപ്പ്, മാപ്പേയ്…! വീണ്ടും മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി ; മധ്യപ്രദേശ് ഹൈക്കോടതിയിൽ മാപ്പ് എഴുതി നൽകിയത് ശിവരാജ് സിങ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ

രാഹുൽ ഗാന്ധിയുടെ ആവശ്യം തള്ളി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ; കൂടിക്കാഴ്ചക്ക് അപേക്ഷിച്ച കത്ത് ഔദ്യോഗികമായി മടക്കി അയച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

സൗദി വിമാനത്താവള ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു ; മലയാളിയെന്ന് പ്രാഥമിക വിവരം

റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം ; റൺവേയിൽ നിർത്തിയിട്ടിരുന്ന വിമാനം തകർത്തു ; പൈലറ്റ് ഉൾപ്പെടെ മൂന്ന് സൗദി പൗരന്മാർ കൊല്ലപ്പെട്ടു

റിയാദ് വിമാനത്താവളം ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാർ ; ആകെ 300-ലേറെ പേർക്ക് പരിക്ക്

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ഗ്യാനേഷ് കുമാറിനെ മാറ്റണം ; കേരള നിയമസഭയിൽ നാളെ അടിയന്തര പ്രമേയം അവതരിക്കും

ലോക ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാറുമായി യുഎസ്; വെനസ്വേലയിലെ 65 ബില്യൺ ബാരൽ എണ്ണനിക്ഷേപത്തിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ഡോണൾഡ് ട്രംപ്

റഷ്യയും ഉക്രെയ്നും തമ്മിൽ ഊർജ്ജ മേഖലയിൽ അടിയന്തര വെടിനിർത്തൽ ; ധാരണയിലെത്തിയതായി ട്രംപ്

സാങ്കേതിക തകരാർ; ബംഗളൂരുവിൽ നിന്നും പുറപ്പെട്ട വിമാനം അടിയന്തിരമായി ഹൈദരാബാദിലിറക്കി

ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും പുക ; ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies