മഞ്ചേശ്വരം: വൈധ്യുതി കമ്പിയിൽ പിടിച്ച നാലാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ചു. ഹൊസങ്കടി മൊറത്തണയിൽ മൊറത്തണ ഹൗസിൽ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകൻ മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്. മൊറത്തണ ഗവ. യു.പി. സ്കൂൾ വിദ്യാർഥിയാണ്
വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനു സമീപം പണിയുന്ന വീട്ടിൽ കളിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. വീടിന്റെ മുകൾ നിലയിൽ കൈയെത്തും ദൂരത്തുണ്ടായ വൈദ്യുതി കമ്പിയിൽ മോക്ഷിത്ത് തൊടുകയായിരുന്നു. ഉടൻ നാട്ടുകാർ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post