ശ്രീനഗര്‍ : ബീഫ് നിരോധനത്തിനെതിരെ എം.എല്‍.എ ഹോസ്റ്റലില്‍ ബീഫ് പാര്‍ട്ടി നടത്തിയ സ്വതന്ത്ര എം.എല്‍.എയ്ക്ക മര്‍ദനം. നിയമസഭയ്ക്കകത്ത് വെച്ച് ബി.ജെ.പി അംഗങ്ങളാണ് എഞ്ചിനീയര്‍ റാഷിദ് എന്ന എം.എല്‍.എയെ മര്‍ദിച്ചത്.
ബീഫ് നിരോധനം നിലനില്‍ക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്തുകൊണ്ട് സ്വതന്ത്ര എം.എല്‍.എ റാഷിദ് നടത്തിയ ബീഫ് പാര്‍ട്ടിയെ കുറിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ സ്പീക്കര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. സഭ ചേര്‍ന്ന ഉടനെ ബി.ജെ.പി എം.എല്‍.എമാര്‍ വിഷയം ഉന്നയിക്കുകയും സംഭവം വാക്കേറ്റത്തിലെത്തുകയുമായിരുന്നു. ഇതിനിടെ ബി.ജെ.പി എം.എല്‍.എമാര്‍ റാഷിദിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ബി.ജെ.പി എം.എല്‍.എമാരുടെ നടപടി തികച്ചും അപ്രതീക്ഷിതവും അസ്വീകാര്യവുമാണെന്നും ഇവര്‍ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും റാഷിദ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കോടതിക്കും നിയമസഭക്കും ജനങ്ങള്‍ അവര്‍ക്കിഷ്ടമുള്ളത് കഴിക്കുന്നത് തടയാനാകില്ല എന്ന് പ്രസ്താവിച്ചാണ് റാഷിദ് എം.എല്‍.എ കഴിഞ്ഞ ദിവസം ബീഫ് പാര്‍ട്ടി നടത്തിയത്. നിയമസഭയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളെ മുഖ്യമന്തി മുഫ്തി മുഹമ്മദ് സയ്യീദ് അപലപിച്ചു
രാജ്യത്ത് മാടുകളെ കൊല്ലുന്നതും മാംസം വില്‍ക്കുന്നതും നിരോധിച്ചുകൊണ്ട് ജമ്മുകാശ്മീര്‍ ഹൈക്കോടതിയിലെ ജമ്മു ബെഞ്ച് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടായിരുന്നു കശ്മീര്‍ ബഞ്ചിന്റേത്. തുടര്‍ന്ന് സുപ്രീംകോടതി ഉത്തരവ് മരവിപ്പിച്ചിരുന്നു. ഇതിനെ ചൊല്ലി രാജ്യത്ത് വ്യാപകമായ പ്രതിഷേധം നിലനില്‍ക്കുന്നതിനിടയിലാണ് നിയമസഭയില്‍ എം.എല്‍.എക്ക് മര്‍ദ്ദനമേറ്റത്.
Discussion about this post